Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIR Deadline

എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ട​ൽ; കേ​ര​ള​ത്തി​ലെ ‌രാ​ഷ്‌‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ​മ്മ​ർ​ദ​വും കാ​ര​ണ​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര സ​​​മ്മ​​​ർ​​​ദം തീ​​​വ്ര​​​വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള (എ​​​സ്ഐ​​​ആ​​​ർ) സ​​​മ​​​യ​​​പ​​​രി​​​ധി ഒ​​​രാ​​​ഴ്ച നീ​​​ട്ടാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ പ്രേ​​​രി​​​പ്പി​​​ച്ച പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

എ​​​സ്ഐ​​​ആ​​​ർ ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ ക​​​മ്മീ​​​ഷ​​​ൻ എ​​​ല്ലാ ആ​​​ഴ്ച​​​യും കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​ലെ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം മി​​​നി​​​റ്റ്സ് സ​​​ഹി​​​തം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

എ​​​സ്ഐ​​​ആ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ശേ​​​ഷം ഇ​​​തു​​​വ​​​രെ ആ​​​റ് ആ​​​ഴ്ച മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​സ​​​ർ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന്, എ​​​സ്ഐ​​​ആ​​​ർ ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഷെ​​​ഡ്യൂ​​​ൾ നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​മു​​​ക​​​ൾ പൂ​​​രി​​​പ്പി​​​ച്ചുന​​​ൽ​​​കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ൽ നി​​​ന്നു 11 ലേ​​​ക്കു മാ​​​റ്റി​​​യ​​​തി​​​ലും ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ൻ​​​പ​​​തി​​​ൽനി​​​ന്ന് 16ലേ​​​ക്കും നീ​​​ട്ടി​​​യ​​​തി​​​ലും ഇ​​​തു ഘ​​​ട​​​ക​​​മാ​​​യി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ രാ​​​ഷ്‌‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യം ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല. എ​​​സ്ഐ​​​ആ​​​റി​​​നെ​​​തി​​​രേ ഫ​​​യ​​​ൽ ചെ​​​യ്ത കേ​​​സ് നാ​​​ളെ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ടി​​യും ​ക​​​മ്മീ​​​ഷ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കേ​​​ണ്ടി വ​​​രും.

എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ എ​​​ടു​​​ത്ത് എ​​​ല്ലാ ആ​​​ഴ്ച​​​യും യോ​​​ഗം വി​​​ളി​​​ക്കാ​​​റു​​​ണ്ടോ​​യെ​​​ന്ന് ത​​​നി​​​ക്ക് അ​​​റി​​​യി​​​ല്ലെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​യും രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തെ എ​​​സ്ഐ​​​ആ​​​ർ പു​​​രോ​​​ഗ​​​തി അ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ര​​​ത്ത​​​ൻ കേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടാ​​​ൻ ഇ​​​തൊ​​​ക്കെ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ണ്ടാ​​കാ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത്.

തെ​​​റ്റു​​​ക​​​ളി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​യി നീ​​​ട്ടി​​​യ ഒ​​​രാ​​​ഴ്ച സ​​​മ​​​യ​​​പ​​​രി​​​ധി വി​​​നി​​​യോ​​​ഗി​​​ക്കും. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കോ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കോ ഒ​​​രു അ​​​പ്പീ​​​ലു​​​പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത വി​​​ധം സം​​​ശു​​​ദ്ധ​​​മാ​​​യി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​ഴി സ​​​മ​​​യം ല​​​ഭി​​​ക്കും.

ക​​​ണ്ടെ​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന​​​തി​​​നാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​രും രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ബൂ​​​ത്ത് ത​​​ല ഏ​​​ജ​​​ന്‍റു​​​മാ​​​രും (ബി​​​എ​​​ൽ​​​എ) സം​​​യു​​​ക്ത യോ​​​ഗം വീ​​​ണ്ടും ന​​​ട​​​ത്താ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തു​​​വ​​​ഴി അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ആ​​​രെ​​​ങ്കി​​​ലും ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​കേ​​​ണ്ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ, കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ആ​​​രെ​​​യെ​​​ങ്കി​​​ലും വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടെ​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​വ​​​സാ​​​ന ആ​​​ഴ്ച വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കും.

Latest News

Up